രാജ്യസഭാ തെരഞ്ഞെടുപ്പ് ജൂൺ പത്തിന് നടക്കും.
രാജ്യസഭാ തെരഞ്ഞെടുപ്പ് ജൂൺ പത്തിന് നടക്കും. 15 സംസ്ഥാനങ്ങളിലായി 57 സീറ്റുകളിലാണ് തെരഞ്ഞെടുപ്പ് നടക്കുക. ഉത്തർപ്രദേശിലെ 11 സീറ്റുകളിലേക്കും മഹാരാഷ്ട്ര, തമിഴ്നാട് എന്നിവിടങ്ങളിലെ 6 വീതം സീറ്റുകളിലേക്കും തെരഞ്ഞെടുപ്പ് നടക്കും. കഴിഞ്ഞ രാജ്യസഭാ തെരഞ്ഞെടുപ്പിൽ തന്നെ ബിജെപി 100 സീറ്റ് പിന്നിട്ടിരുന്നു. 1990നു ശേഷം രാജ്യസഭയിൽ 100 സീറ്റ് തികയ്ക്കുന്ന ആദ്യ പാർട്ടിയാണ് ബിജെപി.