രാജ്യസഭാ സീറ്റ് കേരള കോൺഗ്രസ് എമ്മിന്, ജോസ് കെ മാണി സ്ഥാനാർഥിയായേക്കും
തിരുവനന്തപുരം:രാജ്യസഭാ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് (എം) നേതാവ് ജോസ് കെ.മാണി മത്സരിക്കും. ഇടതുമുന്നണി യോഗത്തിലാണ് തീരുമാനം. എൽഡിഎഫിലേക്കു വന്നതിനെത്തുടർന്നാണ് ജോസ് കെ.മാണി രാജ്യസഭാംഗത്വം രാജിവച്ചത്. കേരള കോൺഗ്രസ് മുന്നണിയിലേക്കു വന്നതുവഴി ലഭിച്ച സീറ്റ് അവർക്കുതന്നെ നൽകാൻ യോഗം തീരുമാനിക്കുകയായിരുന്നു. കേരള കോൺഗ്രസ്(എം) യോഗം ചേർന്ന് സ്ഥാനാർഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കും. നാമനിർദേശ പത്രിക ഈ മാസം 16ന് മുൻപ് സമർപിക്കണം.