വാക്‌സിൻ എടുക്കാത്തവരെ കണ്ടെത്താൻ വാർഡ് തല ജാഗ്രതസമിതി മുൻകൈ എടുക്കണം: മുഖ്യമന്ത്രി

ഓരോ പ്രദേശത്തും വാക്‌സിൻ എടുക്കാത്തവരെ കണ്ടെത്താൻ വാർഡ് തല ജാഗ്രതസമിതി മുൻകൈ എടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കീഴത്തൂർ വെസ്റ്റ് എൽ പി സ്കൂൾ പുതുതായി നിർമിച്ച കെട്ടിട ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സ്കൂളുകൾ നവംബർ ഒന്നിന് തുറക്കുന്ന സാഹചര്യത്തിൽ കുട്ടികളുടെ ആരോഗ്യം മുൻനിർത്തി വാക്‌സിൻ എടുക്കാൻ ബാക്കിയുള്ളവർ വാക്‌സിനേഷൻ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വാക്‌സിൻ എടുക്കാൻ തയ്യാറല്ലാത്ത ചില ആളുകളുടെ ദുർവാശി അറിഞ്ഞു കൊണ്ട് മരണം വരിക്കലാണ്. സർക്കാരിന് നിർബന്ധപൂർവ്വം ഇവരെകൊണ്ട് വാക്‌സിൻ സ്വീകരിപ്പിക്കാൻ കഴിയില്ല. എന്നാൽ നാടിനും ബന്ധുക്കൾക്കും അതിന് സാധിക്കും. അവരെ കൊണ്ട് സ്നേഹപൂർവ്വം പറഞ്ഞു മനസിലാക്കി വാക്‌സിൻ സ്വീകരിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡിനൊപ്പം ജീവിക്കാൻ നമ്മൾ ശീലിക്കണം. കുഞ്ഞുങ്ങൾക്ക് വാക്‌സിൻ ഇല്ല. എന്നാൽ കൊവിഡ് പ്രതിരോധത്തിന് കുഞ്ഞുങ്ങൾക്ക് ഹോമിയോ ഗുളിക നല്ലതാണെന്നു കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് അത് നൽകുന്നത്. മുഖ്യമന്ത്രി പറഞ്ഞു.

കൊവിഡ് കാലത്ത് നല്ല രീതിയിൽ കുഞ്ഞുങ്ങൾക്ക് വിദ്യാഭ്യാസം നൽകാൻ സർക്കാരിന് കഴിഞ്ഞിട്ടുണ്ട്. വിദ്യാഭ്യാസ രംഗത്ത് പണമെറിഞ്ഞു പണം കൊയ്യാമെന്ന രീതിയിൽ വിദ്യാഭ്യാസത്തെ സമീപിക്കുന്ന ചിലരുടെ പ്രവർത്തനങ്ങൾക്ക് തടയിടാനാണ് പൊതുവിദ്യാഭ്യാസയജ്‌ഞം കൊണ്ടുവന്നത്. ഇതിന്റെ ഭാഗമായി കേരളത്തിലെ പൊതു വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റമാണ് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഉണ്ടായിട്ടുള്ളത്. അത് തുടർന്ന് കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് കാലത്തും പൊതു വിദ്യാഭ്യാസ രംഗത്തെ സംരക്ഷിച്ചു നിർത്താൻ സർക്കാരിന് കഴിഞ്ഞിട്ടുണ്ട്. ലോകത്ത് ഏതു വിദ്യാലയങ്ങളിലുമുള്ള മികച്ച അക്കാദമിക് നിലവാരം ഇവിടെയും ലഭിക്കുന്ന തരത്തിൽ പൊതു വിദ്യാഭ്യാസത്തെ ഉയർത്തിയെടുക്കാനായി. ഉയർന്ന അ കാദമിക് നിലവാരമുള്ള പുതുതലമുറയെ വാർത്തെടുക്കാനും സർക്കാരിന് കഴിഞ്ഞിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളും ജനങ്ങളും സർക്കാരിന് പൂർണ്ണ പിന്തുണ ഇക്കാര്യത്തിൽ നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി പി ദിവ്യ അധ്യക്ഷയായി. പരിപാടിയിൽ 2019 സിവിൽ സർവീസ് പരീക്ഷയിൽ 458 റാങ്ക് നേടിയ സ്മിൽന സുധാകറിനേയും ഇന്ത്യൻ നേവിയിൽ സബ് ലഫ്റ്റനന്റ് ആയ സായൂജ് സുനിലിനേയും ആദരിച്ചു. മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലൻ, വേങ്ങാട് പഞ്ചായത്ത്‌ പ്രസിഡണ്ട് കെ ഗീത, വൈസ് പ്രസിഡണ്ട് സി ചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം സി റെജി, വാർഡ് അംഗങ്ങളായ കെ സി ശ്രീലത, വി വിചിത്ര, മുൻ എം പി കെ കെ രാഗേഷ്, തലശ്ശേരി നോർത്ത് എഇഒ കെ രഞ്ജിത്ത് കുമാർ, പ്രധാനധ്യാപകൻ ടി മഹേന്ദ്രൻ, പി ടി എ പ്രസിഡണ്ട് പി ശ്രീനിവാസൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സ്കൂൾ മാനേജ്‌മെന്റ് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

.