വാക് ഇന്‍ ഇന്റര്‍വ്യു 30 ന്
ജില്ലാ ദാരിദ്ര്യ ലഘൂകരണ വിഭാഗം ഓഫീസില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഐടിപി തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. പിഎം എ വൈ/ പിഎംകെഎസ്വൈ/ റര്‍ബന്‍ സ്കീമുകളുടെ എംഐഎസ് കൈകാര്യം ചെയ്യണം. ബിടെക് കമ്പ്യൂട്ടര്‍ സയന്‍സ് /ഐടി അല്ലെങ്കില്‍ എംസിഎ യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് വാക്-ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. താല്പര്യമുള്ളവര് ഡിസംബര്‍ 30 വൈകിട്ട് മൂന്ന് മണിക്ക് ബയോഡാറ്റയും അസ്സല് സര്‍ട്ടിഫിക്കറ്റുകളും സഹിതം ദാരിദ്ര്യ ലഘൂകരണ വിഭാഗം ഓഫീസില്‍ നേരിട്ട് ഹാജരാക്കണം. ഫോണ്‍ :0497 2700143.