വാണിജ്യ ആവശ്യത്തിനായുള്ള പാചക വാതകത്തിന്റെ വില വീണ്ടും കൂട്ടി.
ഡല്‍ഹി: വാണിജ്യ ആവശ്യത്തിനായുള്ള പാചക വാതകത്തിന്റെ വില വീണ്ടും കൂട്ടി. 19 കിലോയുടെ സിലിണ്ടറുകളുടെ വിലയാണ് വർധിപ്പിച്ചിരിക്കുന്നത്. 102.50 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഈ സിലിണ്ടറുകളുടെ വില 2355.50 രൂപയായിട്ടുണ്ട്.
കഴിഞ്ഞ ഏപ്രിൽ ഒന്നിന് 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന് 250 രൂപ വർധിപ്പിച്ചിരുന്നു. അന്ന് 2,253 രൂപയായായിരുന്നു. മാർച്ച് ഒന്നിന് 105 രൂപയും വർധിപ്പിച്ചിരുന്നു. അതേസമയം ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറുകളുടെ വില വർധിപ്പിക്കാത്തത് ആശ്വാസമായിട്ടുണ്ട്.