വാനിന് പുറകില്‍ ബൈക്ക് ഇടിച്ച് പൊലീസുകാരന്‍ മരിച്ചു
തൃശൂര്‍: മണ്ണുത്തി ചെമ്പൂത്രയിൽ നിര്‍ത്തിയിട്ടിരുന്ന വാനിന് പുറകില്‍ ബൈക്ക് ഇടിച്ച് പൊലീസുകാരന്‍ മരിച്ചു.കേരള പൊലീസ് അക്കാദമിയില്‍ ഗാര്‍ഡ് ഡ്യൂട്ടി ചെയ്തു വരുന്ന പാലക്കാട് ആലത്തൂര്‍ കുനിശ്ശേരി സ്വദേശി പനയംപാറ കോച്ചം വീട്ടില്‍ മനു (26) ആണ് മരിച്ചത്.
ഡ്യൂട്ടിക്കായി വീട്ടില്‍ നിന്ന് പൊലീസ് അക്കാദമിയിലേക്ക് വരുമ്പോഴാണ് അപകടം. സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കേരള ആംഡ് പൊലീസ് (കെ.എ.പി 1) ഒന്നാം ബറ്റാലിയന്‍ സേനാംഗമാണ്. അക്കാദമിയില്‍ അറ്റാച്ച് ഡ്യൂട്ടി ചെയ്തു വരികയായിരുന്നു.