വാവ സുരേഷിന് അടുത്ത 48 മണിക്കൂർ നിർണ്ണായകം
കോട്ടയം: മൂര്‍ഖന്‍ പാമ്പിൻ്റെ കടിയേറ്റതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന വാവ സുരേഷ് വെന്റിലേറ്ററില്‍ തുടരും. അടുത്ത 48 മണിക്കൂർ നിർണ്ണായകം ആണ്. തലച്ചോറിന് ആഘാതം സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണം.എത്രമാത്രം സമയം തലച്ചോറിലേക്ക് രക്തയോട്ടം ഉണ്ടായില്ല എന്നതെല്ലാം വിലയിരുത്തിയ ശേഷം മാത്രമേ തുടർ ആരോഗ്യ പ്രശ്നങ്ങൾ എന്തെല്ലാം ഉണ്ടാകാം എന്നതിനെ കുറിച്ച് അറിയാൻ സാധിക്കൂവെന്നും കോട്ടയം മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോക്ടർ ടി.കെ ജയകുമാർ വ്യക്തമാക്കി. ചൊവ്വാഴ്ച രാവിലെ ചോദ്യങ്ങളോട് പ്രതികരിക്കുകയും കാല് അനക്കുകയും ഒക്കെ ചെയ്ത വാവ സുരേഷ് ഇന്നലെ വൈകിട്ടോടെ വീണ്ടും പഴയ അവസ്ഥയിലേക്ക് എത്തുകയായിരുന്നു. രാത്രിയും വലിയ പുരോഗതിയുണ്ടായില്ല. എന്നാൽ ഇന്ന് രാവിലെയോടെ ചെറിയ തോതിൽ പ്രതികരണം തിരിച്ചു വന്നതായി ആശുപത്രി അധികൃതർ അല്പം മുൻപ് പറഞ്ഞു.നിലവിൽ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ വാർത്താസമ്മേളനത്തിൽ അറിയിച്ചു.