വാഹന പരിശോധനക്കിടെ വിദേശ മദ്യ ശേഖരം പോലീസ് പിടികൂടി
കണ്ണൂര്‍: വാഹന പരിശോധനക്കിടെ വിദേശ മദ്യ ശേഖരം പോലീസ് പിടികൂടി. ന്യൂ മാഹി പോലീസ് സ്റ്റേഷന് പരിധിയിൽ പുലര്‍ച്ചെ 3 മണിക്ക് ന്യൂ മാഹി SI മഹേഷും പോലീസ് പാർട്ടിയും കോപ്പാലത്തുവെച്ച് വാഹന പരിശോധനക്കിടയിലാണ് പിടികൂടിയത്. പോണ്ടിച്ചേരി സ്റ്റേറ്റിൽപ്പെട്ട മാഹിയിൽ മാത്രം വിൽപ്പനാനുമതിയുള്ള 750 ml അടങ്ങുന്ന 236 മദ്യ കുപ്പികളും 180 ml 48 മദ്യ കുപ്പികളും KL 13 M 736 ഓട്ടോറിക്ഷയിൽ പോണ്ടിച്ചേരി സ്റ്റേറ്റിൽപ്പെട്ട് മാഹിയിൽ നിന്നും കേരളത്തിലേക്ക്കടത്തികൊണ്ടുവരികയായിരുന്നു.
സരുൺ, പൗർണമി, ചാലാട് എന്ന ആളെ പോലീസ് വാഹനസഹിതം അറസ്റ്റ് ചെയ്തു. Cr No 492/20 U/S 58 of Abkari Act പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് പോലീസ് അന്വേഷണം നടത്തി വരുന്നു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സാജന് , സിപിഓ നിഷില്‍, മുരളി എന്നിവരും മദ്യം പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.