വിജയ് ബാബുവിന്റെ ജാമ്യം ഹർജി ഇന്ന് പരിഗണിക്കും.
യുവനടിയെ പീഡിപ്പിച്ച കേസിൽ വിജയ് ബാബുവിന്റെ ജാമ്യം ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. പൊലീസ് കോടതിയെ തെറ്റിദ്ധരിപ്പിച്ച് അറസ്റ്റ് വാറന്റ് വാങ്ങിയെന്നും ദുബായിലുള്ള വിജയ് ബാബു കൊച്ചിയിലെത്തിയാൽ അറസ്റ്റിലാകുമെന്നും ഇടക്കാല ജാമ്യം അനുവദിക്കണമെന്നും ജാമ്യം ഹർജിയിൽ പറയുന്നു.
കഴിഞ്ഞ രണ്ട് തവണയും വിജയ് ബാബുവിന്റെ ജാമ്യഹർജി ഹൈക്കോടതി മാറ്റിവയ്ക്കുകയായിരുന്നു. വിജയ് ബാബു ആദ്യം കേരളത്തിൽ എത്തട്ടെ എന്നും രേഖകളെല്ലാം കോടതിയ്ക്ക് നൽകട്ടേ എന്നും സിംഗിൾ ബഞ്ച് വ്യക്തമാക്കി.