വിശ്വസുന്ദരി കിരീടം ചൂടി ഇന്ത്യക്കാരി ഹർനാസ് സന്ധു
ജറുസലേം: 2021ലെ വിശ്വസുന്ദരി കിരീടം ചൂടി ഇന്ത്യക്കാരി ഹർനാസ് സന്ധു. പഞ്ചാബ് സ്വദേശിനിയാണ് ഈ ഇരുപത്തിയൊന്നുകാരി. 21 വർഷത്തിനു ശേഷമാണ് വിശ്വ സുന്ദരി പട്ടം ഇന്ത്യയിലെത്തുന്നത്. 2000ൽ ലാറ ദത്തയാണ് ഇന്ത്യയിൽനിന്ന് ഈ നേട്ടം കൈവരിച്ചത്. പാരഗ്വയിലെയും ദക്ഷിണാഫ്രിക്കയിലെയും മത്സരാർഥികളെ പിന്തള്ളിയാണ് ഹർനാസ് കിരീടം ചൂടിയത്.
കഴിഞ്ഞ വര്‍ഷത്തെ മിസ് യൂണിവേഴ്സ് ആന്‍ഡ്രിയ മേസ ഹര്‍നാസിനെ കിരീടമണിയിച്ചു. പാരഗ്വ മത്സരാര്‍ത്ഥിയാണ് രണ്ടാം സ്ഥാനത്ത്. ദക്ഷിണാഫ്രിക്കന്‍ സുന്ദരിയാണ് മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ മൂന്നാമതെത്തിയത്.