വിഷം കലർന്ന മിഠായി കഴിച്ച് നാല് കുട്ടികൾ മരിച്ചു.
ഉത്തർ പ്രദേശിലെ ഖുഷി നഗറിൽ വിഷം കലർന്ന മിഠായി കഴിച്ച് നാല് കുട്ടികൾ തൽക്ഷണം മരിച്ചു. രണ്ടു പെണ്‍കുട്ടികളും രണ്ട് ആണ്‍കുട്ടികളുമാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു.
മിഠായികള്‍ കുട്ടികളുടെ വീടിനു മുന്നിലേക്ക് ആരോ എറിയുകയായിരുന്നു. ഇതെടുത്തു കഴിച്ച കുട്ടികൾക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട് മരിച്ചവരില്‍ മൂന്നു പേരും ഒരു കുടുംബത്തിലെ അംഗങ്ങളാണ്.