വീടിന് തീപിടിച്ച് ദമ്പതികൾ മരിച്ചു: മകൾ ഗുരുതരാവസ്ഥയിൽ
തൊടുപുഴ: ഇടുക്കി പുറ്റടിയില്‍ വീടിന് തീപിടിച്ച് ദമ്പതികൾ മരിച്ചു. മകൾ ഗുരുതരാവസ്ഥയിൽ . തീപിടിച്ചത് ഷോര്‍ട്ട്സര്‍ക്യൂട്ട് കാരണമെന്ന് പ്രാഥമിക വിവരം. രവീന്ദ്രന് (50), ഭാര്യ ഉഷ (45) എന്നിവരാണ് മരിച്ചത്.ഇവരുടെ മകള്‍ ശ്രീധന്യ ഗുരുതരമായി പൊള്ളലേറ്റതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെ ആയിരുന്നു അപകടം. വീടിന് തീപിടിച്ച വിവരം മകളാണ് നാട്ടുകാരെ അറിയിച്ചത്. തുടര്‍ന്ന് നാട്ടുകാര്‍ മകളെ ഉടന്‍ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ പൊള്ളല്‍ ഗുരുതരമായതിനാല്‍ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. ലൈഫ് പദ്ധതിയിലൂടെ ലഭിച്ച വീട്ടില്‍ രണ്ട് ദിവസം മുമ്ബാണ് ഇവര്‍ താമസം തുടങ്ങിയത്