വീട്ടില്‍ നിന്ന് കൊണ്ടുപോയ പണം വിജിലന്‍സ് തിരിച്ചുതരേണ്ടിവരും- കെ.എം ഷാജി
വീട്ടില്‍ നിന്ന് കൊണ്ടുപോയ പണം വിജിലന്‍സ് തിരിച്ചുതരേണ്ടിവരും-കെ.എം ഷാജി. എല്ലാ രേഖയുമുള്ള പണമായതിനാലാണ് പിണറായി പോലിസ് നിരന്തരം വേട്ടയാടുകയും പിന്തുടരുകയും റെയ്ഡ് നടത്തുകയും ചെയ്തപ്പോഴും വീട്ടില്‍ സൂക്ഷിച്ചത്.
ഇതിന്റെ രേഖ ഏത് അന്വേഷണ ഏജന്‍സിക്ക് മുമ്പിലും ഹാജരാക്കാന്‍ ഒരുക്കമാണ്. അനധികൃതമായി ഒരു സ്വത്തും തന്റെ പേരിലില്ല. വിജിലന്‍സ് തന്നെ പിന്തുടരുന്നതിന് പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ്. തന്റെ സ്വത്തുക്കള്‍ സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ കൈവശമുണ്ട്.
അത് അന്വേഷണ വിധേയമാക്കാന്‍ തയ്യാറാണ്. എന്നാല്‍, ഇപ്പോള്‍ പിണറായി വിജയന്റെ വിജിലന്‍സ് ചെയ്യുന്നത് സത്യസന്ധമായ അന്വേഷണമല്ല. തന്നെ എങ്ങനെയെങ്കിലും കുടുക്കാനാവുമോയെന്ന അവസാനത്തെ ശ്രമമാണ്. അതിനു മുന്നില്‍ മുട്ടുമടക്കില്ലെന്നും നിയമപരമായി നേരിടുമെന്നും കെ എം ഷാജി വ്യക്തമാക്കി.