വെസ്സല്‍ ട്രാക്കിംഗ്, മോണിറ്ററിംഗ് സംവിധാനം; അപേക്ഷ ക്ഷണിച്ചു
ആഴക്കടല്‍ യന്ത്രവല്‍കൃത മത്സ്യബന്ധന യാനങ്ങളില്‍ വെസ്സല്‍ ട്രാക്കിംഗ് സിസ്റ്റം, മോണിറ്ററിംഗ് സംവിധാനം ഘടിപ്പിക്കുന്ന പദ്ധതിക്ക് യാന ഉടമകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. യാനങ്ങളുടെ ഐഡന്റിറ്റി നിര്‍ണയിക്കല്‍, ജി പി എസ് സ്ഥാനം, സഞ്ചാരഗതി, വേഗത എന്നിവ ഉള്‍പ്പെടെ മീന്‍പിടുത്ത അനുബന്ധ പ്രവര്‍ത്തനങ്ങള്‍ ഉപഗ്രഹാധിഷ്ഠിതമായി നിര്‍ണയിക്കുന്നതിന് ഉതകുന്നതാണ് പദ്ധതി. അപേക്ഷകര്‍ മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമുളളവരും ഫിംസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളളവരുമായിരിക്കണം. അപേക്ഷകന്റെ യാനം ഫിഷറീസ് വകുപ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളളതും മത്സ്യബന്ധന ലൈസന്‍സ്/പെര്‍മിറ്റ് ഉളളതും നിലവില്‍ മീന്‍പിടുത്തത്തിന് ഉപയോഗിക്കുന്നതുമായിരിക്കണം. 11,000 രൂപ വിലയുളള ഒരു യൂണിറ്റ് വെസ്സല്‍ മോണിറ്ററിംഗ്/ട്രാക്കിംഗ് സിസ്റ്റത്തിന് 75 ശതമാനം സര്‍ക്കാര്‍ സബ്‌സിഡിയും (8250 രൂപ) 25% ഗുണഭോക്തൃ വിഹിതവും (2750 രൂപ) ആണ്. ഗുണഭോക്തൃ വിഹിതം അപേക്ഷയോടൊപ്പം അടക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 30. അപേക്ഷാ ഫോറം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ്, ഫിഷറീസ് സ്റ്റേഷന്‍, മത്സ്യഭവന്‍ എന്നിവിടങ്ങളില്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് കണ്ണൂര്‍ മാപ്പിളബേയിലുളള ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0497 2731081. അപേക്ഷ സമര്‍പ്പിക്കേണ്ട വിലാസം: ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍, മാപ്പിളബേ ഫിഷറീസ് കോംപ്ലക്‌സ്, പി ഒ കണ്ണൂര്‍ ജില്ലാ ആശുപത്രി, കണ്ണൂര്‍-17.