വൈദ്യുതി മുടങ്ങും
വേങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷനിലെ വേങ്ങാട് മെട്ട, കാവും പള്ള, കൊല്ലന്കി, വേങ്ങാട് ഹൈസ്കൂള്‍, വേങ്ങാട് അങ്ങാടി, മൂസ കോളനി, കുറുവാത്തൂര്‍ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഡിസംബര്‍ നാല് ശനി രാവിലെ 9.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷനിലെ മൈദ, കാനന്നൂര്‍ റോളര്‍ മില്‍, കോശോര്‍മൂല, എക്സ് എന്‍ റബ്ബര്‍, ഊര്‍പഴശ്ശിക്കാവ് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഡിസംബര്‍ നാല് ശനി രാവിലെ 11 മണി മുതല്‍ ഉച്ചക്ക് രണ്ട് മണി വരെയും നാറാണത്തുചിറ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ 7.30 മുതല്‍ ഉച്ചക്ക് 2.30 വരെ ഭാഗീകമായും വൈദ്യുതി മുടങ്ങും.
കണ്ണൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ സന്തോഷ് പീടിക, മെന്‍ഹര്‍ അപ്പാര്‍ട്ട്മെന്റ്, മഹിത, ബാങ്ക്, മാണിക്യ കാവ് ഇ എസ് ഐ എന്നീ ഭാഗങ്ങളില്‍ ഡിസംബര്‍ നാല് ശനി രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷനിലെ പേരൂല്‍ സ്കൂള്‍, പേരുല്‍ ടവര്‍, പുല്ലുപാറ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഡിസംബര്‍ നാല് ശനി രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ പാട്യം റോഡ് ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഡിസംബര്‍ നാല് ശനി രാവിലെ എട്ട് മുതല്‍ 11 മണി വരെയും വട്ടപ്പൊയില്‍ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ 11 മുതല്‍ വൈകിട്ട് മൂന്ന് മണി വരെയും കരിമ്പുംകാര ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ എട്ട് മുതല്‍ വൈകിട്ട് മൂന്ന് മണി വരെയും ചട്ടുകപ്പാറ, ചട്ടുകപ്പാറ എച്ച് എസ് എസ്, ചെറാട്ടുമൂല, കോറലാട് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ ഏഴ് മുതല്‍ 10 മണി വരെയും ചെക്കിക്കുളം, കാവുംചാല്‍ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ 10 മണി മുതല്‍ ഉച്ചക്ക് രണ്ട് മണി വരെയും വൈദ്യുതി മുടങ്ങും.