ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ആറാംനമ്പർ ജനറേറ്ററിന് തീപിടിച്ച് തകരാര്‍.
ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ആറാംനമ്പർ ജനറേറ്ററിന് തീപിടിച്ച് തകരാര്‍. ഉല്പാദനത്തില് 60 മെഗാവാട്ട് കുറയും, നേരത്തെ നാലാം നമ്പര്‍ ജനറേറ്ററും കത്തിയിരുന്നു. ഇതോടെ ഉല്പാദനത്തില് 115 മെഗാവാട്ട് കുറയും. ലോഡ്ഷെഡിങ് വേണ്ടിവരില്ലെന്ന് സൂചന.
പ്രതിവര്‍ഷം 1338 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ് പത്തനംതിട്ട മൂഴിയാറില്‍ സ്ഥിതിചെയ്യുന്ന ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ ശബരിഗിരി. ജലവൈദ്യുതപദ്ധതി. കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ജലവൈദ്യുതപദ്ധതിയാണ് ഇത് . പദ്ധതിയില്‍ 5 ജലസംഭരണികളും 7 അണക്കെട്ടുകളും ഒരു പവര്‍ ഹൗസും ഉള്‍പ്പെടുന്നു.