ശശികലയുടെ നൂറ് കോടി രൂപ വിലമതിക്കുന്ന സ്വത്ത് ആദായനികുതി വകുപ്പ് കണ്ടുകെട്ടി.
ചെന്നൈ: ജയലളിതയുടെ തോഴി വി.കെ. ശശികലയുടെ നൂറ് കോടി രൂപ വിലമതിക്കുന്ന സ്വത്ത് ആദായനികുതി വകുപ്പ് കണ്ടുകെട്ടി. ചെന്നൈയ്ക്ക് സമീപം പയ്യാനൂരിലുള്ള 49 ഏക്കർ ഭൂമിയും ബംഗ്ലാവുമാണ് കണ്ടുകെട്ടിയത്.
ബിനാമി ഇടപാട് നിരോധന നിയമപ്രകാരമാണ് നടപടി. 2017ൽ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ ഈ ബംഗ്ലാവിൽ റെയ്ഡ് നടത്തിയിരുന്നു. അന്ന് ലഭിച്ച രേഖകൾ പരിശോധിച്ചശേഷമാണ് നടപടി.