ശിവശങ്കറിനെ ഈ മാസം 26 വരെ കോടതി റിമാന്‍ഡ് ചെയ്തു

കൊച്ചി:ശിവശങ്കറിനെ ഈ മാസം 26 വരെ കോടതി റിമാന്‍ഡ് ചെയ്തു. ലൈഫ് മിഷനില്‍ ശിവശങ്കറിന് കോഴ ലഭിച്ചതിന് തെളിവുണ്ട്. സ്വര്‍ണക്കടത്ത് ശിവശങ്കറിന് അറിയാം എന്നതിന് തെളിവ് ഇ.ഡി കോടതിയില്‍ നല്‍കി.

സ്വപ്നയുടെ മൊഴിയും വാട്സാപ് സന്ദേശങ്ങളുമാണ് കൈമാറിയത്. പ്രാഥമിക കുറ്റപത്രം ലഭിച്ചശേഷം കിട്ടിയ തെളിവുകളും കവറിലുണ്ടെന്ന് ഇ.ഡി അറിയിച്ചു. സ്വപ്ന ശിവശങ്കറിന്‍റെ മുfഖംമൂടിയെന്ന് എന്‍ഫോഴ്സ്മെന്റ് കോടതിയില്‍ പറഞ്ഞു.

സ്വപ്നയുടെ ലോക്കറിൽ നിന്ന് കണ്ടെടുത്ത പണം ലൈഫ് മിഷനിൽ ശിവശങ്കറിനുള്ള കോഴയാണ് കണ്ടെത്തൽ ഇ.ഡിയുടെ കേസിന് എതിരാണെന്ന് കോടതി നിരീക്ഷിച്ചിരുന്നു. ഇത് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിൻ്റെ പരിധിയിൽ വരില്ല. മാത്രമല്ല മറ്റ് പദ്ധതികളിൽ നിന്ന് കോഴ ലഭിച്ചു എന്ന കണ്ടെത്തൽ ഈ കേസുമായി ബന്ധിപ്പിക്കാനാകില്ലെന്നും കോടതി നിരീക്ഷിച്ചു.

അതേസമയം, മൂന്നാമതൊരു ലോക്കര്‍ കൂടി തുറക്കാന്‍ ശിവശങ്കര്‍ സ്വപ്നയോട് ആവശ്യപ്പെട്ടിരുന്നു. രണ്ട് ലോക്കര്‍ മതിയാകാതെ വന്നതോടെയാണ് മൂന്നാം ലോക്കര്‍ ആവശ്യപ്പെട്ടതെന്നും ഇഡി കോടതിയിൽ പറഞ്ഞു.