ശ്രീകണ്ഠപുരം പൊലീസ് സ്റ്റേഷന് പരിധിയില്‍ നിന്ന് കാണാതായ രണ്ട് പെണ്‍കുട്ടികളെ വയനാട്ടില്‍ നിന്നും കണ്ടെത്തി.
ശ്രീകണ്ഠപുരം: ശ്രീകണ്ഠപുരം പൊലീസ് സ്റ്റേഷന് പരിധിയില്‍ നിന്ന് കാണാതായ രണ്ട് പെണ്‍കുട്ടികളെ വയനാട്ടില്‍ നിന്നും കണ്ടെത്തി. ശനിയാഴ്ചയാണ് പതിനേഴ് വയസുള്ള പെണ്‍കുട്ടികളെ കാണാതായത്. ഒരു കുട്ടി മറ്റൊരു കുട്ടിയുടെ വീട്ടിൽ എത്തുകയും രണ്ട് പേരും ചേര്‍ന്ന് വീട്ടുകാരോട് പറയാതെ യുവാക്കള്‍ക്കൊപ്പം ബൈക്കില്‍ പോവുകയും ആയിരുന്നു.
ഇവർ വയനാട് തലപ്പുഴയില്‍ ഉണ്ടെന്ന് വിവരം ലഭിക്കുകയും തലപ്പുഴ പൊലീസിനെ വിവരം അറിയിച്ചതിനെ തുടർന്ന് അവര്‍ പെണ്‍കുട്ടികളെയും യുവാക്കളെയും കസ്റ്റഡിയിൽ എടുക്കുക ആയിരുന്നു. പെണ്‍കുട്ടികള്‍ക്ക് കൗണ്‍സലിങ് നല്കി കോടതിയില്‍ ഹാജരാക്കിയ ശേഷം രക്ഷിതാക്കള്‍ക്ക് ഒപ്പം വിട്ടയച്ചു.