സംസ്ഥാനത്ത് ചെറിയ പെരുന്നാള്‍ ചൊവ്വാഴ്ച.
മാസപ്പിറവി കാണാത്തതിനാല്‍ സംസ്ഥാനത്ത് ചെറിയ പെരുന്നാള്‍ ചൊവ്വാഴ്ച. വിശ്വാസികള്‍ 30 വ്രതങ്ങളും പൂര്‍ത്തിയാക്കിയാണ് ഇതോടെ ഇത്തവണ ചെറിയ പെരുന്നാള്‍ ആഘോഷിക്കുക.
പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളും കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലിയും ചേര്‍ന്നാണ് പ്രഖ്യാപിച്ചത്.