സംസ്ഥാനത്ത് സ്വര്‍ണ വില വര്‍ധിച്ചു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വര്‍ധിച്ചു. പവന് 120 രൂപ വര്‍ധിച്ചു. ഗ്രാമിന് 15 രൂപയാണ് കൂടിയിരിക്കുന്നത്. രണ്ട് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന വില ഇന്നാണ് വീണ്ടും ഉയര്‍ന്നത്.ഒരു പവന്‍ സ്വര്‍ണത്തിന് 35,760 രൂപയാണ് വില. ഒരു ഗ്രാം സ്വര്‍ണത്തിന് 4470 രൂപ.