സം​സ്ഥാ​ന​ത്ത് 3051 പു​തി​യ ത​സ്തി​ക​ള്‍ സൃ​ഷ്ടി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് 3051 പു​തി​യ ത​സ്തി​ക​ള്‍ സൃ​ഷ്ടി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. ഈ ​സ​ര്‍​ക്കാ​ര്‍ ഇ​തു​വ​രെ 30,000ത്തോ​ളം സ്ഥി​രം ത​സ്തി​ക​ക​ള്‍ സൃ​ഷ്ടി​ച്ചു. താ​ല്ക്കാ​ലി​ക ത​സ്തി​ക കൂ​ടി ഉ​ള്‍​പ്പെ​ടു​ത്തി​യാ​ല്‍ ഇ​ത് അ​ര​ല​ക്ഷ​ത്തോ​ളം വ​രു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

താ​ല്‍​ക്കാ​ലി​ക ജീ​വ​ന​ക്കാ​രെ സ്ഥി​ര​പ്പെ​ടു​ത്തു​ന്ന​ത് നി​ര്‍​ത്തി​വ​യ്ക്കു​ന്ന​ത് തെ​റ്റി​ദ്ധാ​ര​ണ പ​ര​ത്തു​ന്ന​വ​ര്‍​ക്ക് ആ​യു​ധം ന​ല്‍​കേ​ണ്ടെ​ന്നു ക​രു​തി​യാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. തു​ട​ര്‍​ഭ​ര​ണം ഉ​ണ്ടാ​യാ​ല്‍ 10 വ​ര്‍​ഷം പൂ​ര്‍​ത്തി​യാ​ക്കി​യ താ​ല്‍​ക്കാ​ലി​ക​ക്കാ​രെ സ്ഥി​ര​പ്പെ​ടു​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വ​ര്‍​ഷ​ങ്ങ​ളാ​യി താ​ല്‍​ക്കാ​ലി​ക​ക്കാ​രാ​യി ജോ​ലി ചെ​യ്യു​ന്ന​വ​രെ കൈ​യൊ​ഴി​യി​ല്ല. ഭാ​വി​യി​ല്‍ അ​വ​ര്‍​ക്ക് നി​യ​മ​നം ല​ഭി​ക്കും. തെ​റ്റി​ദ്ധാ​ര​ണ പ​ര​ത്തു​ന്ന​വ​ര്‍​ക്ക് ഇ​തൊ​രു ആ​യു​ധ​മാ​ക്കാ​ന്‍ അ​വ​സ​രം കൊ​ടു​ക്കേ​ണ്ട എ​ന്ന​തു​കൊ​ണ്ടാ​ണ് സ്ഥി​ര​പ്പെ​ടു​ത്തു​ന്ന​ത് നി​ര്‍‌​ത്തി​യ​ത്- മു​ഖ്യ​മ​ന്ത്രി വി​ശ​ദീ​ക​രി​ച്ചു.

നി​യ​മ​ന​ങ്ങ​ള്‍ പി​എ​സ്‌​സി​ക്ക് വി​ടാ​ത്ത ഇ​ട​ങ്ങ​ളി​ലെ താ​ല്‍​ക്കാ​ലി​ക​ക്കാ​രെ​യാ​ണ് സ്ഥി​ര​പ്പെ​ടു​ത്തു​ന്ന​ത്. പ​ല​സ്ഥാ​പ​ന​ങ്ങ​ളും കൃ​ത്യ​ത​യോ​ടെ പ​രീ​ക്ഷ​യും മ​റ്റും ന​ട​ത്തി​യാ​ണ് നി​യ​മ​നം ന​ട​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​വ​രി​ല്‍ 20 വ​ര്‍​ഷ​മാ​യി താ​ല്‍​ക്കാ​ലി​ക്കാ​രാ​യി ജോ​ലി ചെ​യ്യു​ന്ന​വ​രു​ണ്ട്. മാ​നു​ഷി​ക പ​രി​ഗ​ണ​ന വ​ച്ചാ​ണ് സ്ഥി​ര​പ്പെ​ടു​ത്താ​ന്‍ തീ​രു​മാ​നി​ച്ച​ത്.

എ​ന്തോ ചെ​യ്യാ​ന്‍ പാ​ടി​ല്ലാ​ത്ത​തു ചെ​യ്യു​ന്നു എ​ന്ന പ്ര​തീ​തി സൃ​ഷ്ടി​ക്കാ​ന്‍ ചി​ല​യാ​ളു​ക​ള്‍ ശ്ര​മി​ക്കു​ക​യാ​ണ്. സ​ര്‍​ക്കാ​രി​നെ ക​രി​വാ​രി​ത്തേ​ക്കാ​ന്‍ ചി​ല​ര്‍ പ്ര​വ​ര്‍​ത്തി​ച്ചു​വ​രു​ന്നു. ചെ​റു​പ്പ​ക്കാ​ര്‍ തെ​റ്റി​ദ്ധാ​ര​ണ​യോ​ടെ പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ല്‍ നി​ല്‍​ക്കു​ന്നു. ഇ​തൊ​രു ആ​യു​ധ​മാ​ക്കാ​ന്‍ അ​വ​സ​രം കൊ​ടു​ക്കേ​ണ്ട എ​ന്ന​തു​കൊ​ണ്ടാ​ണ് സ്ഥി​ര​പ്പെ​ടു​ത്ത​ല്‍ നി​ര്‍‌​ത്തി​യ​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ആ​രോ​ഗ്യ​വ​കു​പ്പി​ല്‍ 2027 ത​സ്തി​ക​ക​ള്‍ സൃ​ഷ്ടി​ക്കും. ഇ​തി​ല്‍ 1200 എ​ണ്ണം ആ​രോ​ഗ്യ​വ​കു​പ്പ് ഡ​യ​റ​ക്ട​റു​ടെ കീ​ഴി​ലും 527 എ​ണ്ണം മെ​ഡി​ക്ക​ല്‍ എ​ഡ്യു​ക്കേ​ഷ​ന്‍ ഡ​യ​റ​ക്ട​റു​ടെ കീ​ഴി​ലും 300 ത​സ്തി​ക​ക​ള്‍ ആ​യു​ഷ് വ​കു​പ്പി​ന് കീ​ഴി​ലു​മാ​ണ്.

മ​ല​ബാ​ര്‍ കാ​ന്‍​സ​ര്‍ സെ​ന്‍റ​റി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ത്തി​ന് 33 ത​സ്തി​ക​ക​ള്‍ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ലെ എ​സ്‌എ​ടി ആ​ശു​പ​ത്രി​യി​ല്‍ പീ​ഡി​യാ​ട്രി​ക് ഗാ​സ്ട്രോ​എ​ന്‍റ​റോ​ള​ജി ഡി​പാ​ര്‍​ട്മെ​ന്‍റ് ആ​രം​ഭി​ക്കും. ഇ​തി​ന് അ​ഞ്ച് ത​സ്തി​ക​ക​ള്‍ അ​നു​വ​ദി​ക്കു​ന്നു​ണ്ട്. 35 എ​യ്ഡ​ഡ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ളു​ക​ള്‍​ക്ക് വേ​ണ്ടി 151 പു​തി​യ ത​സ്തി​ക​ക​ള്‍ സൃ​ഷ്ടി​ക്കും. ഇ​തി​നു പു​റ​മേ 24 എ​ച്ച്‌എ​സ്‌എ​സ്ടി ജൂ​നി​യ​ര്‍ ത​സ്തി​ക​ക​ള്‍ അ​പ്ഗ്രേ​ഡ് ചെ​യ്യും. 249 ഒ​ഴി​വു​ക​ളി​ലേ​ക്ക് കാ​യി​ക​താ​ര​ങ്ങ​ളെ നി​യ​മി​ക്കും.

തി​രു​വ​ന​ന്ത​പു​രം, വി​യ്യൂ​ര്‍, ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലു​ക​ളി​ല്‍ ക്ലി​നി​ക്ക​ല്‍ സൈ​ക്കോ​ള​ജി​സ്റ്റി​ന്‍റെ ഓ​രോ ത​സ്തി​ക സൃ​ഷ്ടി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.

ലൈഫ് മിഷന്‍ പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച വീടുകള്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഓരോ വീടിനും നാല് ലക്ഷം രൂപ വരെ ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭിക്കും. സംസ്ഥാന ഇന്‍ഷൂറന്‍സ് വകുപ്പ് പൊതുമേഖല ഇന്‍ഷൂറന്‍സ് കമ്ബനിയായ യുണൈറ്റഡ് ഇന്‍ഷൂറന്‍സ് കമ്ബനിയുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുക.

ആദ്യ മൂന്ന് വര്‍ഷത്തേക്കുള്ള പ്രമീയം സര്‍ക്കാര്‍ അടക്കും. 250547 വീടുകള്‍ക്കായി 8.74 കോടി രൂപയാണ് മൂന്ന് വര്‍ഷത്തക്ക് പ്രീമിയം അടക്കുന്നതിലൂടെ സര്‍ക്കാരിന് ചിലവായി വരിക. ലൈഫ് മിഷനില്‍ മൂന്നാം ഘട്ടത്തിലേയും അഡീഷണല്‍ ലിസ്റ്റിലേയും ഗുണഭോക്താക്കള്‍ക്ക് വീട് നിര്‍മിക്കുന്നതിന് ഹഡ്‌കോയില്‍ നിന്ന് 1500 കോടി രൂപ വായ്പ എടുക്കുന്നതിന് അനുമതി നല്‍കാന്‍ തീരുമാനിച്ചു.