സീനിയോറിറ്റി നിലനിർത്തി രജിസ്‌ട്രേഷൻ പുതുക്കാം

തളിപ്പറമ്പ് ടൗൺ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ 1999 ഒക്ടോബർ മുതൽ 2022 ജനുവരി വരെയുള്ള കാലയളവിൽ വിവിധ കാരണങ്ങളാൽ രജിസ്‌ട്രേഷൻ പുതുക്കാൻ കഴിയാത്തവർക്ക് സീനിയോറിറ്റി നിലനിർത്തി രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം. സീനിയോറിറ്റി നഷ്ടപ്പെട്ട ഉദ്യോഗാർഥികൾക്കും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖാന്തരമോ അല്ലാതെയോ ജോലി ലഭിച്ച് നിയമാനുസൃതം വിടുതൽ സർട്ടിഫിക്കറ്റ്/നോൺ ജോയിനിങ് ഡ്യൂട്ടി സർട്ടിഫിക്കറ്റ് എന്നിവ മേൽ പറഞ്ഞ കാലയളവിൽ നിശ്ചിത സമയ പരിധിക്കുള്ളിൽ ഹാജരാവാൻ സാധിക്കാതെ വന്ന ഉദ്യോഗാർഥികൾക്കും ആരോഗ്യപരമായ കാരണത്താലും ഉപരിപഠനാർഥവും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന ജോലിയിൽ നിന്ന് വിടുതൽ ചെയ്തവർക്കുമാണ് അവസരം. അപേക്ഷകൾ മെയ് 31 വരെ ഓൺലൈനായും എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ കാർഡ് സഹിതം നേരിട്ടോ ദൂതൻ മുഖേനയോ തളിപ്പറമ്പ് ടൗൺ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ സമർപ്പിക്കാം. www.eemployment.kerala.gov.in എന്ന വെബ് സൈറ്റിലെ ഹോം പേജിൽ നൽകിയ Special Renewal ഓപ്ഷൻ വഴി ഓൺലൈനായും സ്മാർട്ട് ഫോൺ ഉപയോഗിച്ചും രജിസ്‌ട്രേഷൻ പുതുക്കാം. ഫോൺ: 0460 2209400.