സ്വകാര്യ സ്ഥാപനങ്ങളിലേക്ക് അഭിമുഖം
ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ പ്രമുഖ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ജനുവരി 12ന് രാവിലെ 10 മണി മുതല്‍ രണ്ട് മണി വരെ അഭിമുഖം നടത്തുന്നു. സ്റ്റാഫ് നഴ്സ്, ഗസ്റ്റ് റിലേഷന്‍ എക്സിക്യൂട്ടീവ്, കാള്‍സെന്റര്‍ എക്സിക്യൂട്ടീവ്, ഇലക്ട്രീഷ്യന്, പ്ലംബര്‍, ഓഫീസ് അഡ്മിന്, ഇന്റീരിയര്‍ ഡിസൈനര്‍, ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍, മാര്‍ക്കറ്റിങ് എക്സിക്യൂട്ടീവ് എന്നീ തസ്തികകളിലാണ് ഒഴിവുകള്‍.
യോഗ്യത: ബി എസ് സി (നഴ്സിങ്)/ ജി എന്‍ എം (രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം), എം ബി എ, ഡിഗ്രി/ ബി എച്ച് എം/ എം എച്ച് എം, ഡിപ്ലോമ ഇന്റീരിയര്‍ ഡിസൈനിങ്, ബി ടെക്ക്/ ഐ ടി ഐ ഇലക്ട്രീഷ്യന്, പ്ലംബര്‍. താല്പര്യമുള്ള ഉദേ്യാഗാര്‍ഥികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് ര ജിസ്റ്റര്‍ ചെയ്ത് ഇന്റര്‍വ്യൂവിന് ഹാജരാകാം. നിലവില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കും രജിസ്ട്രേഷന് സ്ലിപ് സഹിതം ഹാജരായി ഇന്റര്‍വ്യൂവിന് പങ്കെടുക്കാം. ഫോണ്‍: 0497 2707610, 6282942066.