സ്വാതന്ത്ര്യത്തിന്റ അമൃത് മഹോത്സവം: പ്രധാനമന്ത്രിക്ക് കത്തെഴുതാം
വിദ്യാര്‍ഥികള്‍ക്ക് തങ്ങളുടെ വീക്ഷണങ്ങളും ആശയങ്ങളും പ്രധാനമന്ത്രിയെ അറിയിക്കാന്‍ തപാല്‍വകുപ്പ് അവസരമൊരുക്കുന്നു. സ്വാതന്ത്ര്യത്തിന്റെ അമൃതവര്‍ഷാഘോഷങ്ങളുടെ ഭാഗമായാണ് തപാല്‍ വകുപ്പും കേന്ദ്ര വിദ്യാഭ്യാസ വകുപ്പും സംയുക്തമായി വിദ്യാര്‍ഥികള്‍ക്കായി പോസ്റ്റ്കാര്‍ഡ് ക്യാമ്പയിന് സംഘടിപ്പിക്കുന്നത്. വാഴ്ത്തപ്പെടാത്ത സ്വാതന്ത്ര്യ സമരനായകന്മാര് അല്ലെങ്കില്‍ 2047 ലെ ഇന്ത്യ എന്റെ വീക്ഷണത്തില്‍ എന്നീ വിഷയങ്ങളില്‍ ഒരു വിഷയത്തെക്കുറിച്ചുള്ള വിദ്യാര്‍ഥികളുടെ ആശയങ്ങള്‍ പ്രധാനമന്ത്രിയെ അറിയിക്കുകയാണ് ക്യാമ്പയിനിന്റെ ലക്ഷ്യം. ഡിസംബര്‍ 20 വരെ നടക്കുന്ന ക്യാമ്പയിനില്‍ നാല് മുതല്‍ 12 ാം ക്ലാസ്സ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം.
കണ്ണൂര്‍ പോസ്റ്റല്‍ ഡിവിഷനില്‍ നിന്നും ഇരുപതിനായിരം പോസ്റ്റുകാര്ഡുകളയക്കും. ഇതിനായി പ്രധാനമന്ത്രിയുടെ വിലാസം ഉള്ള പ്രത്യേക കാര്‍ഡുകള്‍ സ്കൂളുകളിലെത്തിക്കുകയും തയ്യാറാക്കിയ കത്തുകള്‍ ശേഖരിക്കുകയും ചെയ്യും. ഓരോ സ്കൂളില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന പത്തു കാര്‍ഡുകള്‍ വീതം പ്രധാനമന്ത്രിക്കയക്കും. തെരഞ്ഞെടുക്കപ്പെടുന്ന 75 വിദ്യാര്‍ഥികള്‍ക്ക് പ്രധാനമന്ത്രിയുമായി സംവദിക്കാം. മികച്ച കാര്‍ഡുകള്‍ ജനവരിയില്‍ ഡല്‍ഹിയില്‍ നടക്കുന്ന പ്രിന്‍സിപ്പല്‍മാരുടെയും ഹെഡ്മാസ്റ്റര്മാരുടെയും സമ്മേളനത്തില്‍ പ്രദര്‍ശിപ്പിക്കും. സ്കൂളുകളില്‍ നിന്നും പരമാവധി വിദ്യാര്‍ഥികളെ പങ്കെടുപ്പിക്കണമെന്ന് പോസ്റ്രല്‍ സൂപ്രണ്ട് അറിയിച്ചു. ഫോണ്‍; 04972708125,2705373.