സ്വർണ വില കുതിക്കുന്നു
സ്വർണ വില കുതിക്കുന്നു പവന് 320 രൂപ കൂടി വർധിച്ചു 37800 രൂപയായി. രണ്ട് തവണയായി 1000 രൂപയാണ് പവന് ഇന്ന് വർധിച്ചത്.
റഷ്യന്‍ യുക്രൈനുമായി യുദ്ധം പ്രഖ്യാപിച്ചതോടെ രാജ്യാന്തര തലത്തില്‍ ഓഹരി വിപണിയിലുണ്ടായ ഇടിവാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിച്ചത്. മൂലധന വിപണി തകര്‍ന്നതോടെ നിക്ഷേപകര്‍ സുരക്ഷിതമാര്‍ഗം എന്ന നിലയില്‍ സ്വര്‍ണത്തിലേക്കു തിരിഞ്ഞെന്നാണ് വിലയിരുത്തല്‍.
അതേസമയം ഓഹരി വിപണികളിൽ വൻ തകർച്ചയാണ്. സെൻസെക്സ് 1100 പോയിൻറ് കുറഞ്ഞു.