സ്വർണ വില കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടംതുടരുന്നു. കഴിഞ്ഞ ദിവസം പവന്റെ വിലയിൽ 320 രൂപയുടെ വർധനവുണ്ടായെങ്കിലും വ്യാഴാഴ്ച 80 രൂപകുറഞ്ഞു. ഇതോടെ വില 34,960 രൂപയിലെത്തി. 4370 രൂപയാണ് ഗ്രാമിന്റെ വില.