ഹര്‍ത്താല്‍ ;വിവിധ പരീക്ഷകള്‍ മാറ്റി
തിരുവനന്തപുരം; സംസ്ഥാനത്ത് തിങ്കളാഴ്ച ഹര്‍ത്താല്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ വിവിധ പരീക്ഷകള്‍ മാറ്റി. സെപ്റ്റംബർ 27നു നിശ്ചയിച്ചിരുന്ന കാലിക്കറ്റ്, കൊച്ചി സര്‍വകശാലകളുടെ പരീക്ഷകളാണ് മാറ്റിയത്. പിഎസ് സി നടത്താനിരുന്ന വകുപ്പു തല പരീക്ഷകളും മാറ്റി.
എംജി സര്‍വകലാശാല ഇന്നോ നാളെയോ പരീക്ഷയില്‍ തീരുമാനമെടുക്കുമെന്നും അറിയിച്ചു. ത്രിവത്സര എന്‍ജിനീയറിങ് ഡിപ്ലോമ 5,6 സെമസ്റ്റര്‍ പരീക്ഷകള്‍ ഒക്ടോബര്‍ ഏഴിലേക്കും ഫുഡ് ക്രാഫ്റ്റ് കോഴ്സ് പരീക്ഷകള്‍ ഈ മാസം 30ലേക്കും മാറ്റി.