അംഗപരിമിതര്‍ക്ക് ഇലക്‌ട്രോണിക് വീല്‍ചെയര്‍ നൽകുന്നു
ഇരു കൈകാലുകള്‍ക്കും പ്രവര്‍ത്തനശേഷി കുറഞ്ഞ, നടക്കാനാവാത്ത, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന അംഗപരിമിതര്‍ക്ക് ജില്ലാ ആശുപത്രിയില്‍ നിന്നും സൗജന്യമായി ഇലക്‌ട്രോണിക് വീല്‍ചെയറുകള്‍ നല്‍കുന്നു. അപേക്ഷകര്‍ വലതുകൈ കൊണ്ട് വീല്‍ ചെയറുകള്‍ സ്വന്തമായി പ്രവര്‍ത്തിപ്പിക്കാന്‍ കഴിവുള്ളവരായിരിക്കണം.
മാനസിക വെല്ലുവിളി നേരിടുന്നവര്‍, കാഴ്ചശക്തിയില്ലാത്തവര്‍ എന്നിവര്‍ അപേക്ഷിക്കേണ്ടതില്ല. അപേക്ഷകര്‍ മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി സഹിതം ജില്ലാ ആശുപത്രിയോട് അനുബന്ധിച്ചുള്ള ഫിസിക്കല്‍ മെഡിസിന്‍ വകുപ്പില്‍ ഫെബ്രുവരി 10ന് ഉച്ചക്ക് ഒരു മണിക്കകം അപേക്ഷ സമര്‍പ്പിക്കണം.