അക്യുപ്രഷർ ഹോളിസ്റ്റിക് കോഴ്‌സുകളിൽ പ്രവേശനം ആരംഭിച്ചു

സ്റ്റേറ്റ് റിസോഴ്‌സ് സെന്റർ കേരളം എസ് ആർ സി കമ്മ്യൂണിറ്റി കോളേജ് ആരംഭിക്കുന്ന അക്യുപ്രഷർ ആന്റ് ഹോളിസ്റ്റിക് ഹെൽത്ത് കെയർ സർട്ടിഫിക്കറ്റ്, ഡിപ്ലോമ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. സർട്ടിഫിക്കറ്റ് കോഴ്‌സിന് ആറുമാസവും ഡിപ്ലോമയ്ക്ക് ഒരു വർഷവുമാണ് കാലാവധി. എസ്എസ്എൽസി/പ്ലസ് ടു പാസായവർക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോറം തിരുവനന്തപുരത്ത് നന്ദാവനം പോലീസ് ക്യാമ്പിന് സമീപം പ്രവർത്തിക്കുന്ന എസ്ആർസി ഓഫീസിലും www.srccc.in എന്ന വെബ്‌സൈറ്റിലും ലഭിക്കും. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജനുവരി 15. വിലാസം: ഡയറക്ടർ, സ്റ്റേറ്റ് റിസോഴ്‌സ് സെന്റർ, നന്ദാവനം, വികാസ് ഭവൻ പി ഒ, തിരുവനന്തപുരം-33. ഫോൺ: 04971 2325102. കൂടുതൽ വിവരങ്ങൾക്ക് ഹിമാലയ ഹെറിറ്റേജ് റിസർച്ച് അക്കാദമി ഓഫ് ട്രഡീഷണൽ ഹീലിങ്: 9447126919, അക്കാദമി ആന്റ് ടെക്‌നിക്കൽ എഡ്യുക്കേഷൻ സൊസൈറ്റി: 8714449000, ക്രിയേറ്റീവ് എർത്ത് മൈൻഡ് കെയർ, യോഗ ആന്റ് അക്യുകെയർ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ട്രഡീഷണൽ ഹീലിങ് ആന്റ് റിസർച്ച്: 6282880280, 9496233868. സ്ഥിതി യോഗ സെന്റർ: 9495213775.