അക്ഷയ തൃതീയ ദിനമായ ഇന്ന് കേരളത്തിൽ സ്വർണ വില കുറഞ്ഞു.

അക്ഷയ തൃതീയ ദിനമായ ഇന്ന് കേരളത്തിൽ സ്വർണ വില കുറഞ്ഞു. ഒരു പവന് 240 രൂപയാണ് കുറഞ്ഞത്. ഇതോടു കൂടി ഒരു പവൻ സ്വർണത്തിന്റെ വില 44600 രൂപയിലെത്തി. ഒരു ഗ്രാം സ്വർണത്തിനാകട്ടെ കഴിഞ്ഞ ദിവസത്തേക്കാൾ 30 രൂപ കുറഞ്ഞ് 5575 രൂപയിലെത്തി. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് ഇന്നത്തെ വില 4635 രൂപയാണ്. ഇന്നലത്തെ വിലയിൽ നിന്ന് 30 രൂപയാണ് 18 കാരറ്റ് സ്വർണത്തിനും കുറഞ്ഞത്.