അഖിലേന്ത്യ പൊതുപണിമുടക്ക് മേഖലാ പ്രചരണ ജാഥ.

ഇരിട്ടി, മാർച്ച് 28 29 തീയതികളിൽ ഐക്യട്രേഡ് യൂണിയൻ ആഭിമുഖ്യത്തിൽ നടക്കുന്ന പൊതുപണിമുടക്കിന്റെ പ്രചാരണാർഥം പുന്നാട് മേഖല ജാഥ കീഴൂർ കുന്നിൽ നിന്നാരംഭിച്ചു,
ഐഎൻടിയുസി ജില്ലാ കമ്മിറ്റി അംഗം പി മോഹനൻറെ അധ്യക്ഷതയിൽ സിഐടിയു ജില്ലാ കമ്മിറ്റി അംഗം എൻ ഐ സുകുമാരൻ ഉദ്ഘാടനം ചെയ്തു. പി ചന്ദ്രൻ സുരേഷ് പ്രസംഗിച്ചു . ഉളിയിൽ, പുന്നാട് എന്നീ കേന്ദ്രങ്ങളിൽ സ്വീകരണത്തിനുശേഷം നരയംപാറയിൽ സമാപിച്ചു. സമാപന സമ്മേളനം സി നൗഷാദിന്റെ അധ്യക്ഷതയിൽമുസ്‌ലിംലീഗ് ജില്ലാ സെക്രട്ടറി അൻസാരി തില്ലങ്കേരി ഉദ്ഘാടനം ചെയ്തു. വിവിധ കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ജാഥ ലീഡർ വിപി റഷീദ്, ടി കെ മുഹമ്മദലി, കെ രാജൻ, പി മുനീർ തുടങ്ങിയവർ പ്രസംഗിച്ചു.