അങ്കണവാടികൾ തുറക്കാമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി:അങ്കണവാടികൾ തുറക്കാമെന്ന് സുപ്രീംകോടതി.ഈ മാസം തന്നെ അങ്കണവാടികൾ തുറക്കാം എന്നും കോടതി. കണ്ടയ്മെൻറ് സോണിൽ ഒഴികെ അങ്കണവാടികൾ തുറക്കാം. ഇതുസംബന്ധിച്ച് സംസ്ഥാനങ്ങൾക്ക് തീരുമാനമെടുക്കാമെന്നും സുപ്രീം കോടതി കൂട്ടിച്ചേർത്തു.

ഗർഭിണികൾക്കും കുഞ്ഞുങ്ങൾക്കും പോഷകാഹാരം ലഭ്യമാകുന്നുണ്ടോ എന്നതുമായി ബന്ധപ്പെട്ടുള്ള ഹർജി പരിഗണിക്കുന്നതിനിടെ ആണ് സുപ്രീം കോടതി ഉത്തരവ്.