അങ്കണവാടി വർക്കർ – ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു .

തളിപ്പറമ്പ് : വനിത ശിശു വികസന വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന തളിപ്പറമ്പ് അഡിഷണൽ 2 ശിശു വികസന പദ്ധതി ഓഫീസിന്റെ പരിധിയിലുളള ആലക്കോട്, ഗ്രാമ പഞ്ചായത്തുകളുടെ പരിധിയിൽ താമസിക്കുന്ന നടുവിൽ, ചപ്പാരപ്പടവ് ഗ്രാമ വനിതകളിൽ നിന്നും അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിലേക്ക് തെരഞ്ഞെടുക്കുന്നതിനായി അപേക്ഷ ക്ഷണിക്കുന്നു. അങ്കണവാടി വർക്കർമാരായി അപേക്ഷിക്കുന്നവർ എസ്.എസ്.എൽ.സി ജയിച്ചവരും 2023 ജനുവരി 1ന് 18-നും 46നും ഇടയിൽ പ്രായമുളളവരും ആയിരിക്കണം.

അങ്കണവാടി ഹെൽപ്പർ തസ്തികയിൽ അപേക്ഷിക്കുന്നവർ 2023 ജനുവരി 1ന് 18-നും 46നും ഇടയിൽ പ്രായമുളളവരും, എഴുതാനും വായിക്കാനും അറിവുളളവരുമായിരിക്കണം.

പട്ടികജാതി / പട്ടികവർഗ്ഗത്തിൽപ്പെട്ടവർക്ക് ഉയർന്ന പ്രായപരിധിയിൽ വർഷം വരെ ഇളവ് ലഭിക്കും.

വിദ്യാഭ്യാസ യോഗ്യത, വയസ്സ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, റേഷൻ കാർഡിന്റെ പകർപ്പ്/നേറ്റിവിറ്റി, സ്വയം മുൻപരിചയ സർട്ടിഫിക്കറ്റിന്റെ കോപ്പി, എസ്.സി/എസ്.ടി അപേക്ഷകർ ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവ സഹിതം 20.03.2023 ന് വൈകുന്നേരം 5 മണിക്കുളളിൽ ആലക്കോട് പ്രവർത്തിക്കുന്ന ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസിൽ അപേക്ഷകൾ സമർപ്പിക്കേതാണ്.

അപേക്ഷയുടെ മാതൃക ആലക്കോട് പ്രവർത്തിക്കുന്ന ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസിൽ നിന്നും, ആലക്കോട്, നടുവിൽ, ചപ്പാരപ്പടവ് ഗ്രാമ പഞ്ചായത്ത് ഓഫീസുകളിൽ നിന്നും ലഭിക്കുന്നതാണ്.

ഓഫീസ് ഫോൺ നമ്പർ : 04602255128, 8281223990