അഞ്ചരക്കണ്ടി മണ്ഡലം കിസാൻ കോൺഗ്രസ് കമ്മിറ്റി ധർണ്ണ നടത്തി
അഞ്ചരക്കണ്ടി – കർഷക വിരുദ്ധ നിയമംപിൻവലിക്കുക, കോർപറേറ്റുകളെ സഹായിക്കുന്ന ഗവന്മൻ്റ് നയം അവസാനിപ്പിക്കുക, കർഷകർക്ക് 10000 രൂപ പെൻഷൻ അനുവദിക്കുക തുടങ്ങിയ,ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് സംസ്ഥാന കിസാൻ കോൺഗ്രസിൻ്റെ ആഹ്വാന മനുസരിച്ച്, അഞ്ചരക്കണ്ടി മണ്ഡലം കിസാൻ കോൺഗ്രസ് കമ്മിറ്റി ധർണ്ണ നടത്തി.
അഞ്ചരക്കണ്ടി പഞ്ചായത്ത്
ഓഫീസിന് മുന്നിൽ നടത്തിയ ധർണ ചക്കരക്കൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് കെ.കെ. ജയരാജൻ മാസ്റ്റർ
ഉദ്ഘാടനം ചെയ്തു.
കിസാൻ കോൺഗ്രസ്സ് മണ്ഡലം പ്രസി: കെവിശ്വനാഥൻ അധ്യക്ഷം വഹിച്ചു.
കെ.കെ.പ്രശാന്തൻ, ആർ.പി. അശോകൻ, കെ.പി.സുധീർകുമാർ,കെ.വി.ഷാജി,നികേഷ്,
സുധാകരൻ, മിഥുൻ മോഹൻ എന്നിവർ സംസാരിച്ചു