അഞ്ചുവയസ്സുകാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ പോലീസുകാരന് സസ്‌പെന്‍ഷന്‍.
പത്തനംതിട്ട: കുമ്പഴയില്‍ അഞ്ചുവയസ്സുകാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ പോലീസുകാരന് സസ്‌പെന്‍ഷന്‍. പത്തനംതിട്ട സ്റ്റേഷനിലെ റെറ്റര്‍ രവിചന്ദ്രനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. കേസിലെ പ്രതിയായ രണ്ടാനച്ഛന്‍ തമിഴ്‌നാട് രാജപാളയം സ്വദേശി അലക്‌സ് ചാടി പോയതിനെ തുടര്‍ന്നാണ് നടപടി.
സിസിടിവി കാമറയുടെ നോട്ടമെത്താത്ത സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടു പോയി ചോദ്യം ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് പുലര്‍ച്ചെ ഒരു മണിയോടെ പ്രതി ചാടിപ്പോയത്. പിന്നീട് നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. രക്ഷപെടാന്‍ കാരണമായത് സ്റ്റേഷനിലെ റൈറ്ററുടെ പിടിപ്പുകേടാണെന്ന് വ്യക്തമായിരുന്നു.
രക്ഷപ്പെട്ടോടിയ പ്രതി കുമ്പഴയില്‍, കൊലപാതകം നടത്തിയ വാടക വീട്ടിലേക്കാണ് പോയത്. അവിടെ പൊലീസിനെ കാവലിട്ടിരുന്നത് കണ്ട് ഇയാള്‍ അവിടെ നിന്നും രക്ഷപെട്ടു. സമീപത്തെ കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്ന പ്രതിയെ നാട്ടുകാരും പൊലീസും സംഘം ചേര്‍ന്ന് നടത്തിയ തെരച്ചിലിനൊടുവിലാണ് പിടികൂടിയത്