അഞ്ച് രൂപക്ക് കൊച്ചി മെട്രോയില്‍ യാത്ര; ‘എത്ര ദൂരം വേണമെങ്കിലും

കൊച്ചി മെട്രോ സര്‍വീസ് ആരംഭിച്ചിട്ട് ഇന്ന് അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കുന്നു.ഇതിന്റെ ഭാഗമായി യാത്രക്കാര്‍ക്ക് പ്രത്യേക ഓഫറും പ്രഖ്യാപിച്ചിട്ടുണ്ട്. വെറും അഞ്ചുരൂപയ്ക്ക് ഇന്ന് എത്ര ദൂരം വരെ വേണമെങ്കിലും യാത്ര ചെയ്യാം.

ജൂണ്‍ 17 നാണ് മെട്രോ സര്‍വീസ് ഉദ്ഘാടനം ചെയ്തത്. അതിന്റെ അഞ്ചാം വാര്‍ഷികം പ്രമാണിച്ചാണ് ഓഫര്‍. ഒരു യാത്രയ്ക്ക് മാത്രമാണ് ഇളവുള്ളത്. മെട്രോ കാര്‍ഡ് ഉള്ളവര്‍ ഇന്ന് കൗണ്ടര്‍ ടിക്കറ്റ് എടുത്താല്‍ ഈ ഇളവു കിട്ടും.

പ്രതിദിന യാത്രക്കാരുടെ എണ്ണം ഒരു ലക്ഷം ആക്കുകയാണ് ലക്ഷ്യം. എസ്‌എന്‍ ജംക്ഷന്‍ വരെ മെട്രോ സര്‍വീസ് നീട്ടുന്നതോടെ യാത്രക്കാര്‍ ഇനിയും കൂടുമെന്നാണ് കെഎംആര്‍എല്‍ അധികൃതരുടെ പ്രതീക്ഷ