അഞ്ച് സംസ്ഥാനങ്ങളിലെ വോട്ടെണ്ണൽ ആരംഭിച്ചു

അഞ്ച് സംസ്ഥാനങ്ങളിലും വോട്ടെണ്ണൽ ആരംഭിച്ചു. പോസ്റ്റൽ ബാലറ്റുകളാണ് ആദ്യം എണ്ണുന്നത്. ഇതിന് ശേഷമാണ് വോട്ടിംഗ് മെഷീനിലെ വോട്ടുകൾ എണ്ണുക. 18.34 കോടി വോട്ടർമാരാണ് ഉത്തർപ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളിലായി വോട്ട് രേഖപ്പെടുത്തിയിരിക്കുന്നത്

തപാൽ വോട്ടുകൾ എണ്ണി തുടങ്ങിയതോടെ ആദ്യ ഫലസൂചനകൾ പുറത്ത് വന്നു. പഞ്ചാബിൽ ആദ്യ ഫല സൂചന കോൺഗ്രസിന് അനുകൂലമാണ്. ഉത്തർ പ്രദേശിലെ ആദ്യ ഫലസൂചനകൾ പുറത്ത് വരുമ്പോൾ എട്ട് സ്ഥലങ്ങളിൽ ബിജെപിയും അഞ്ച് സ്ഥലങ്ങളിൽ സമാജ്വാദി പാർട്ടിയും ലീഡ് ചെയ്യുന്നു. ഉത്തരാഖണ്ഡിൽ മൂന്നിടത്ത് ബിജെപിയും, മൂന്നിടത്ത് കോൺഗ്രസും ലീഡ് ചെയ്യുന്നുണ്ട്.