അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് തിയതി ഇന്ന് പ്രഖ്യാപിക്കും

അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് തിയതി ഇന്ന് അറിയാം. ഇന്ന് വൈകീട്ട് 3.30ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാർത്താ സമ്മേളനത്തിൽ തിയതികൾ പ്രഖ്യാപിക്കും

ഉത്തർ പ്രദേശിലെ തെരഞ്ഞെടുപ്പ് ഘട്ടം ഘട്ടമായി നടത്താനാണ് നിലവിലെ തീരുമാനം. പഞ്ചാബിൽ ഒന്നിലധികം ഘട്ടങ്ങളിൽ തെരഞ്ഞെടുപ്പ് നടത്തുമെന്നും, ഉത്തരാഘണ്ഡ്, ഗോവ, മണിപ്പൂർ എന്നിവിടങ്ങളിൽ ഒറ്റ ഘട്ടമായും തെരഞ്ഞെടുപ്പ് നടത്തുമെന്നാണ് സൂചന.