അഞ്ജലി റീമാദേവിന് ക്രൈംബ്രാഞ്ച് നോട്ടീസ്
കൊച്ചി: ഫോര്‍ട്ടുകൊച്ചി നമ്പർ 18 ഹോട്ടലിലെ ലൈംഗിക പീഡനക്കേസില്‍ പ്രതിയായ അഞ്ജലി റീമാദേവിന് ക്രൈംബ്രാഞ്ച് നോട്ടീസ്.ചോദ്യം ചെയ്യലിനായി ബുധനാഴ്ച കൊച്ചി ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരാകണമെന്നാണ് നോട്ടീസ്. കോഴിക്കോട്ടെ വീട്ടിലെത്തിയാണ് നോട്ടീസ് കൈമാറിയത്.
പോക്‌സോ കേസിലെ മുഖ്യപ്രതി ഹോട്ടലുടമ റോയി ജെ വയലാട്ട് ഇന്നലെ പൊലീസില്‍ കീഴടങ്ങിയിരുന്നു. റോയി വയലാട്ടിലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കേസിലെ രണ്ടാം പ്രതിയായ സൈജു തങ്കച്ചന്‍ ഇന്ന് കീഴടങ്ങിയേക്കും.