അടുത്ത വർഷം മുതൽ ജൻഡർ ജസ്റ്റിസ് കരിക്കുലത്തിന്റെ ഭാഗമാക്കുമെന്ന് മന്ത്രി ആർ ബിന്ദു
സ്ത്രീപീഡനങ്ങളും ലൈംഗികാതിക്രമങ്ങളും തടയാൻ കോളജുകളിൽ ക്ലാസുകൾ നടത്താൻ ഉത്തരവ്. അടുത്ത വർഷം മുതൽ ജൻഡർ ജസ്റ്റിസ് കരിക്കുലത്തിന്റെ ഭാഗമാക്കുമെന്ന് മന്ത്രി പറഞ്ഞു. കോഴ്‌സുകളിൽ പങ്കെടുക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകുമെന്ന് മന്ത്രി ആർ ബിന്ദു പറഞ്ഞു.
അടുത്ത വർഷം മുതൽ ഒരു വിഷയമായി തന്നെ കൈകാര്യം ചെയ്യേണ്ടതുണ്ടെന്നും ഈ വർഷം മുതൽ ബോധവത്കരണ പരിപാടികൾ നടപ്പിലാക്കുമെന്നും മന്ത്രി വ്യക്തമാക്കി.