അടുത്ത 10 വർഷത്തിൽ രാജ്യത്ത് റെക്കോർഡ് എണ്ണം ഡോക്ടർമാർ ഉണ്ടാവുമെന്ന് പ്രധാനമന്ത്രി
അടുത്ത 10 വർഷത്തിൽ രാജ്യത്ത് റെക്കോർഡ് എണ്ണം ഡോക്ടർമാർ ഉണ്ടാവുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്തിലെ എല്ലാ ജില്ലകളിലും ഒരു മെഡിക്കൽ കോളജ് എങ്കിലും ഉണ്ടാക്കുകയാണ് കേന്ദ്രത്തിൻ്റെ ലക്ഷ്യം. ഇത് ഡോക്ടർമാരുടെ എണ്ണം വർധിപ്പിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
“എല്ലാ ജില്ലയിലും ഒരു മെഡിക്കൽ കോളജെങ്കിലും സ്ഥാപിച്ച് മെഡിക്കൽ വിദ്യാഭ്യാസം എല്ലാവരിലും എത്തിക്കുക എന്നതാണ് ലക്ഷ്യം. അങ്ങനെയെങ്കിൽ അടുത്ത 10 വർഷത്തിൽ രാജ്യത്ത് റെക്കോർഡ് എണ്ണം ഡോക്ടർമാർ ഉണ്ടാവും. 20 വർഷങ്ങൾക്കു മുൻപ് ഗുജറാത്തിൽ ആകെ 9 മെഡിക്കൽ കോളജുകളേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ, ഇപ്പോൾ അത് മെച്ചപ്പെട്ടിട്ടുണ്ട്. ഇപ്പോൾ ഇവിടെ എയിംസും 3 ഡസനിലധികം മെഡിക്കൽ കോളജുകളും ഉണ്ട്.”- പ്രധാനമന്ത്രി പറഞ്ഞു