അട്ടപ്പാടി മധു കൊലക്കേസ്:വിധി ഏപ്രില്‍ 4ന്

പാലക്കാട്: അട്ടപ്പാടിയിൽ ആൾക്കൂട്ട മർദ്ദനത്തിനിരയായി ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസില്‍ ഏപ്രില്‍ 4ന്  കോടതി വിധി പ്രഖ്യാപിക്കും. 2018 ഫെബ്രുവരി 22നാണ്  മധു  കൊല്ലപ്പെടുന്നത്. കേസിൽ 16 പ്രതികളാണുള്ളത്. ഏപ്രിൽ 28 നാണ് സാക്ഷി വിസ്താരം  ആരംഭിച്ചത്. 103 സാക്ഷികളെയാണ് പ്രോസിക്യൂഷൻ വിസ്തരിച്ചത്. 24 പേർ കൂറുമാറി. പ്രതിഭാഗം എട്ട് സാക്ഷികളെയും ഹാജരാക്കി. കേസിൽ പ്രതികൾ ശിക്ഷിക്കപ്പെടുന്ന പ്രതീക്ഷയിലാണ് മധുവിൻ്റെ കുടുംബം.