അട്ടപ്പാടി മധു വധക്കേസിൽ പ്രതികളുടെ ശിക്ഷാ വിധി പ്രഖ്യാപിച്ച് കോടതി. ഒന്നാം പ്രതി ഹുസൈനിന് 7 വർഷം കഠിന തടവും 1 ലക്ഷം രൂപ പിഴയും
അട്ടപ്പാടി മധു വധക്കേസിൽ പ്രതികളുടെ ശിക്ഷാ വിധി പ്രഖ്യാപിച്ച് കോടതി. ഒന്നാം പ്രതി ഹുസൈനിന് 7 വർഷം കഠിന തടവും 1 ലക്ഷം രൂപ പിഴയും വിധിച്ചു. കുറ്റവിമുക്തരാക്കിയ നാലാം പ്രതിയും 11-ാം പ്രതിയും ഒഴികെയുള്ള രണ്ട് മുതൽ 15 വരെയുള്ള പ്രതികൾക്ക് 7 വർഷം കഠിന തടവും ഒരു ലക്ഷം രൂപയും 5000 രൂപ അധികവും പിഴയും വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ തടവ് കാലം കൂടും.
കൂറുമാറ്റത്തിന്റെ തുടർക്കഥയാണ് മധു വധക്കേസ് സാക്ഷ്യം വഹിച്ചത്. നൂറിലേറെ സാക്ഷികളുണ്ടായിരുന്ന കേസിൽ 24 പ്രധാന സാക്ഷികളാണ് വിചാരണാ ഘട്ടത്തിൽ കൂറുമാറിയത്. തുടർന്ന് കേസ് നിലനിൽക്കുമോ എന്ന് പോലും പ്രോസിക്യൂഷൻ ആശങ്കപ്പെട്ടിരുന്നു.