അണ്ടലൂര്‍ക്കാവ് ദേവസ്വത്തില്‍ പാരമ്പരേ്യതര ട്രസ്റ്റി ഒഴിവ്

തലശ്ശേരി താലൂക്കിലെ അണ്ടലൂര്‍ക്കാവ് ദേവസ്വത്തില്‍ പാരമ്പരേ്യതര ട്രസ്റ്റിമാരായി നിയമിക്കുന്നതിന് താല്‍പര്യമുളളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറം മലബാര്‍ ദേവസ്വം ബോര്‍ഡ് തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിലും malabardevaswom.kerala.gov.in ലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ മാര്‍ച്ച് ഒന്നിനകം മലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണറുടെ കോഴിക്കോട് ഓഫീസില്‍ ലഭിക്കണം. ഫോണ്‍: 0495 2367735.