അതിഥി തൊഴിലാളികളുടെ ആക്രമണം അന്വേഷിക്കാന്‍ പ്രത്യേക സംഘം
കൊച്ചി: കിഴക്കമ്പലത്തെ അതിഥി തൊഴിലാളികളുടെ ആക്രമണം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചതായി ആലുവ റൂറല്‍ എസ്പി കെ കാര്‍ത്തിക്.നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണ്. പ്രദേശത്ത് പൊലീസിനെ വിന്യസിച്ചതായും സുരക്ഷ ശക്തമാക്കിയതായും കാര്‍ത്തിക് മാധ്യമങ്ങളോട് പറഞ്ഞു.
ഇന്നലെ രാത്രി തൊഴിലാളികള്‍ മദ്യപിച്ച് ബഹളം ഉണ്ടാക്കുന്നു എന്ന് അറിഞ്ഞാണ് പൊലീസുകാര്‍ സ്ഥലത്തെത്തിയത്. അവിടെ 500ലധികം തൊഴിലാളികള്‍ ഉണ്ടായിരുന്നു. അവര്‍ പൊലീസിനെ ആക്രമിക്കുകയായിരുന്നു. പൊലീസുകാര്‍ക്ക് പരിക്കേറ്റതായും റൂറല്‍ എസ്പി അറിയിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് 156ഓളം പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അക്രമികള്‍ പൊലീസ് ജീപ്പ് കത്തിക്കുകയും ബസിന്റെ ചില്ല് അടിച്ചുതകര്‍ക്കുകയും ചെയ്തു. പ്രശ്‌നത്തിനുള്ള കാരണം വ്യക്തമല്ല. അന്വേഷണം ആരംഭിച്ചതായി കെ കാര്‍ത്തിക് അറിയിച്ചു.