അധ്യാപക കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

കണ്ണൂർ സർവകലാശാല യു ജി സി – എച്ച് ആർ ഡി സി ക്കു 2021-22 വർഷത്തിൽ യു ജി സി അനുവദിച്ച കോഴ്സുകളിൽ പുനഃ ക്രമീകരിച്ച സമ്മർ സ്കൂൾ ഇൻ സോഷ്യൽ സയൻസ്, ഇന്റർ ഡിസിപ്ലിനറി റിഫ്രഷർ കോഴ്സ് ഇൻ ടീച്ചർ എഡ്യൂക്കേഷൻ, വിവിധ ഹ്രസ്വ കാല കോഴ്സുകൾ എന്നിവയ്ക്ക് സർവകലാശാല – കോളേജ് അധ്യാപകർക്ക് ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. വെബ്‌സൈറ്റിൽ രജിസ്ട്രേഷൻ പേജിൽ ടീച്ചർ രജിസ്‌ട്രേഷൻ നടത്തി ലോഗിൻ ചെയ്ത് കോഴ്സ് തെരഞ്ഞെടുത്തു അപേക്ഷ സമർപ്പിക്കാവുന്നതാണ്. വിശദവിവരങ്ങൾ www.hrdc.kannuruniversity.ac.in ല്‍ ലഭ്യമാണ്.