അനിശ്ചിതകാല സമരത്തിനൊരുങ്ങി സ്വകാര്യ ബസ് ഉടമകൾ

അനിശ്ചിതകാല സമരത്തിനൊരുങ്ങി സ്വകാര്യ ബസ് ഉടമകൾ. മിനിമം ചാർജ് 12 രൂപയും വിദ്യാർത്ഥികളുടെ നിരക്ക് 6 രൂപയുമാക്കണമെന്നാണ് ആവശ്യം. ബസ് ഉടമ സംയുക്ത സമിതി യോഗത്തിന്റേതാണ് തീരുമാനം.

കിലോമീറ്ററിന് ഒരു രൂപയെന്ന നിരക്കിലാണ് സ്വകാര്യ ബസ് ഉടമകൾ ടിക്കറ്റ് നിരക്ക് വർധിപ്പിക്കാൻ പറയുന്നത്. വിദ്യാർത്ഥികളുടെ ചാർജ് വർധനവ് ഇല്ലാതെ ബസ് ചാർജ് വർധനവ് വേണ്ടെന്ന നിലപാടിലാണ് ബസുടമകൾ.

ഡിസംബർ 21 ന് അകം സർക്കാർ പ്രശ്‌നം പരിഹരിച്ചില്ലെങ്കിൽ അനിശ്ചിതകാല സമരത്തിലേക്ക് കടക്കുമെന്ന് ബസ് ഉടമകൾ പറയുന്നു. പത്ത് ദിവസത്തിനകം പരിഹാരം കാണാമെന്ന ഗതാഗത മന്ത്രിയുടെ ഉറപ്പ് നടപ്പായില്ലെന്നും ബസ് ഉടമകൾ ആരോപിക്കുന്നു.