അനീഷ് ജോര്‍ജിനെ കുത്തിക്കൊന്നത് മകളോടുള്ള പ്രണയത്തെ തുടര്‍ന്നാണെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്.

തിരുവനന്തപുരം: പേട്ടയില്‍ അനീഷ് ജോര്‍ജിനെ (19) കുത്തിക്കൊന്നത് മകളോടുള്ള പ്രണയത്തെ തുടര്‍ന്നാണെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്.മൂത്തമകളും അനീഷും തമ്മിലുള്ള പ്രണയത്തോടുള്ള എതിര്‍പ്പും അതിലുള്ള പകയുമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

കഴിഞ്ഞ ദിവസം പുലര്‍ച്ചെ 3.30ഓട് അടുപ്പിച്ച്‌ അനീഷിനെ വീട്ടില്‍ കണ്ടപ്പോള്‍ കൊലപാതകം നടത്തുക എന്ന ഉദ്ദേശത്തോട് കൂടി പ്രതി അനീഷിനെ തടഞ്ഞു വെക്കുകയായിരുന്നു. ശേഷം നെഞ്ചിലും മുതുകിലും കുത്തി കൊലപ്പെടുത്തി എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കൊലയ്ക്ക് ഉപയോഗിച്ച കത്തി വീടിന് സമീപത്തെ വാട്ടര്‍ മീറ്റർ ബോക്സിൽ ഒളിപ്പിച്ചു വച്ചതായും പ്രതി പോലീസിനോട് സമ്മതിച്ചിരുന്നു. മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലില്‍ രക്തം പുരണ്ട കത്തി പോലീസ് കണ്ടെടുക്കുകയും കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തതായി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.