അനുപമയുടെ കുഞ്ഞിനെ അഞ്ച് ദിവസത്തിനകം കേരളത്തിലെത്തിക്കും

തിരുവനന്തപുരം:പേരൂർക്കടയിൽ അമ്മ അറിയാതെ ദത്ത് നൽകിയ കുഞ്ഞിനെ കേരളത്തിലെത്തിക്കും. അഞ്ച് ദിവസത്തിനകം കുഞ്ഞിനെ നാട്ടിലെത്തിക്കുമെന്നാണ് ഉത്തരവ്. ഇത് സംബന്ധിച്ച് ഉത്തരവ് സിഡബ്ല്യുസി ശിശുക്ഷേമ സമിതിക്ക് കൈമാറി. ഇന്ന് രാവിലെ 11 മണിക്ക് ഉത്തരവ് അനുപമക്ക് കൈമാറും. കേരളത്തിലെത്തിച്ച ശേഷം ഡിഎൻഎ പരിശോധന നടത്തും.